Recent Posts

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെടുന്നത് എന്ത് കൊണ്ട്?

radiovok

February 19th, 2017

0 Comments

കൊച്ചിയില്‍ യുവനടിക്കുനേരേ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽ കേരളം.സംഭവത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിനിമാ താരങ്ങളും സംവിധായകരും.സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണെന്നും ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോരെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സിനിമാ താരങ്ങൾ.സംഭവത്തിൽ അന്വേഷണം സിനിമാ മേഖലയിലേക്കും നീളുന്നു. യുവനടിക്കെതിരായ ആക്രമണം പൊതു സമൂഹത്തിനേറ്റ ആഘാതമെന്ന് സ്പീക്കര്‍ പി […]

വികസന പ്രവർത്തനങ്ങൾ എതിർക്കപ്പെടുന്നത് എന്ത് കൊണ്ട്?

radiovok

February 18th, 2017

0 Comments

വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന് വരുന്ന എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരം എതിര്‍പ്പുകള്‍ നേരിടുമെന്നും നാടിെൻറ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുമെന്നും എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പിണറായി വിജയൻ. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.മുഖ്യമന്ത്രിയുടെ പ്രസ്താവന അരാഷ്ട്രീയമാണെന്നും. പരിസ്ഥിതിയെ അവഗണിച്ച് ഒരു സര്‍ക്കാറിനും മുന്നോട്ട് പോവാനാവില്ലെന്ന് കെ പി സി സി […]

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

radiovok

February 16th, 2017

0 Comments

തമിഴ്നാട് മുഖ്യമന്ത്രിയായി ഇടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുപ്പതംഗ മന്ത്രിസഭയും അദ്ദേഹത്തോടൊപ്പം സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വിദ്യാശങ്കര്‍ റാവുവാണ് മുഖ്യമന്ത്രിക്കും മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. പനീര്‍ശെല്‍വം, മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ എന്നിവരൊഴികെ മറ്റെല്ലാ മന്ത്രിമാരും മുന്‍ മന്ത്രിസഭയിലെ അംഗമാണ്. സെങ്കോട്ടയ്യന്‍ മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം.  15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ പളനിസാമിക്ക് നല്‍കിയിരിക്കുന്നത്. എഐഡിഎംകെയെ […]

കോഴിക്കോട് കലക്ടർ എൻ. പ്രശാന്തിനെ മാറ്റി

radiovok

February 15th, 2017

0 Comments

കോഴിക്കോട്: കോഴിക്കോട് കലക്ടർ എൻ.പ്രശാന്തിനെ മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കലക്ടറെ മാറ്റാനുള്ള തീരുമാനമെടുത്തത്. ടൂറിസം ഡയറക്ടർ യു.വി ജോസാണ് പുതിയ കലക്ടർ. നേരത്തേ തന്നെ കോഴിക്കോട് കലക്ടർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എം.കെ രാഘവൻ എം.പിയുണ്ടായ ചില തർക്കങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നു. അന്ന് തന്നെ ഇദ്ദേഹത്തെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

ശശികല ജയിലിലേക്ക്; കുറ്റക്കാരിയാണെന്ന് വിധി

radiovok

February 14th, 2017

0 Comments

അനധികൃത സ്വത്ത് സമ്പാദന കേസില്‍  എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി . ശശികല ഉള്‍പ്പെടെ കേസിലെ മൂന്നു പ്രതികള്‍ക്കും വിചാരണ കോടതി വിധിച്ച നാല് വര്‍ഷത്തെ തടവ് സുപ്രീംകോടതി ശരിവച്ചു, ശശിലക ഉടന്‍ കോടതിയില്‍ ഹാജരാകണമെന്നും വിധി. ജയില്‍ ശിക്ഷക്ക് പുറമെ 10 കോടി രൂപ പിഴയെന്ന മുന്‍ വിധിയും നിലനില്‍ക്കും. ഭിന്ന വിധിയുണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ഇരു […]

സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സി.പി.എം, ബി.ജെ.പി ധാരണ നടപ്പാക്കേണ്ടത് എങ്ങനെ?

radiovok

February 13th, 2017

0 Comments

സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നത് ഇരുപക്ഷത്തിനും ദോഷകരമാണെന്നും അണികളുടെ വൈകാരിക ഇടപ്പെടലുകൾ തടയാന്‍ നേതൃത്വം ശ്രമിക്കണമെന്നും തീരുമാനം. ചെറിയ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നതെന്നും പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് […]

എസ് എഫ് ഐ ക്യാമ്പസുകളിൽ ഏകാധിപത്യം നടപ്പിലാക്കുന്നത് എന്തിന്?

radiovok

February 12th, 2017

0 Comments

ക്യാമ്പസുകളിൽ എസ് എഫ് ഐ അതിക്രമം നടത്തുന്നു എന്ന് വ്യക്തമാക്കി വ്യാപക പരാതിയും പ്രതിഷേധവും.യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരം കൂടിയായ അജ്മല്‍ എന്ന ബിരുദ വിദ്യാര്‍ഥി കരിയര്‍ തന്നെ അവസാനിച്ച സ്ഥിതിയിൽ.ക്യാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് കെ പി സിസി പ്രസിഡന്‍റ് വി എം സുധീരന്‍. […]

മൂന്ന്​ എം.പിമാർ പന്നീർസെൽവം പക്ഷത്തേക്ക്​

radiovok

February 12th, 2017

0 Comments

ചെെന്നെ: അണ്ണാ ഡി.എം.കെയിൽ അധികാരതർക്കം തുടരുന്നതിനിടെ മൂന്ന് എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്. പാർട്ടിയിലും തമിഴ്നാട് സർക്കാറിലും അധികാരം പിടിക്കാൻ പന്നീർസെൽവവും ശശികലയും വടംവലി തുടരുന്നതിനിടെ തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി  ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ് പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത് […]

തമിഴ്നാട് ഭരിക്കേണ്ടത് ആര്?

radiovok

February 11th, 2017

0 Comments

തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതി സങ്കീർണ്ണമായി തുടരുന്നതിനിടെ കൂടുതൽ നേതാക്കൾ ശശികല പക്ഷത്ത് നിന്നും പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറി.വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും നാമക്കല്‍ എംപി പിആര്‍ സുന്ദരവുമാണ് ഏറ്റവും ഒടുവില്‍ പനീര്‍ശെല്‍വം പക്ഷത്തെത്തിയത്.  അതിനിടെ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിലുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ രംഗത്ത്. തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരെ ഹാജരാക്കാന്‍ ഗവര്‍ണറോട് സമയം ചോദിച്ച ശശികല […]