Recent Posts
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത് പക്ഷ പാർട്ടികൾക്ക് സംഭവിച്ചത് എന്ത്?
ഒരു കാലത്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഉത്തര്‍പ്രദേശും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നൂറിലേറെ സീറ്റുകളിൽ മത്സരിച്ചിട്ടും ഒന്ന് പോലും വിജയിക്കാൻ ആകാതെ ഇടത് പക്ഷം. യു പി യിൽ സിപിഐ -80, സിപിഎം -26, സിപിഐ (എംഎൽ )-33 എന്നീ പാര്‍ട്ടികളെക്കൂടാതെ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, എസ് യു സി ഐ എന്നീ കക്ഷികളും ഇടതു കൊടിക്കു പിന്നിൽ അണിനിരന്നുകൊണ്ട് ചില സീറ്റുകളിലേക്ക് മത്സരിച്ചിരുന്നു. […]
കോൺഗ്രസ്സ് ഇനി ചെയ്യേണ്ടത് എന്ത്?
ഇന്ത്യയെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമീപകാലത്തെ തിരഞ്ഞെടുപ്പ് തോൽ വികൾക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. 130 വര്‍ഷം പിന്നിട്ട് ഇന്നും സജീവമായി നിലനില്ക്കുന്നു എന്ന് പാർട്ടിക്ക് അവകാശപ്പെടാമെങ്കിലും ജന മൻസ്സുകളിൽ നിന്നും കോൺഗ്രസ്സ് അകലുകയാണോ?മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട് പോലും സർക്കാർ രൂപീകരിക്കാനാകാതെ കോൺഗ്രസ്സ്. ഒരു കാലത്ത് യു പി അടക്കി വാണിരുന്ന കോണ്‍ഗ്രസിന് ഈ നിയമസഭാ […]
പുതിയ കെ പി സി സി പ്രസിഡന്റിനുള്ള മാനദണ്ഡം എന്തായിരിക്കണം?
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം സുധീരന്റെ അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ കോൺഗ്രസ്സ് വൃത്തങ്ങളില്‍ സജീവമായി.രണ്ട് ദിവസമായി നാഥനില്ലാ കളരിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. പുതിയ പ്രസിഡന്റ് ഉടന്‍ വേണോ, അതോ താത്ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കണോയെന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല.ഗ്രൂപ്പുകള്‍ ഉയര്‍ത്തികൊണ്ടുവരുന്ന പേരുകള്‍ക്കൊപ്പം ഹൈക്കമാന്റിന്റെ പിന്തുണയില്‍ പ്രസിഡന്റാകാന്‍ ചില എംപിമാരും കരുക്കല്‍ നീക്കുന്നുണ്ട്. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി […]
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത് എങ്ങനെ?
അഞ്ചു സംസ്ഥാനങ്ങളിലെക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ നേട്ടം.യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി തരംഗം.കോൺഗ്രസ്സിനു ആശ്വസിക്കാൻ പഞ്ചാബ് മാത്രം.മണിപ്പൂരിലും ഗോവയിലും കോൺഗ്രസ്സിനു മുൻ തൂക്കം ഉണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമായി ബി ജെ പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോഡിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു.മായാവതിയുടെ ബിഎസ്പിയും ബിജെപി […]
നിഷ്ക്രിയമാണോ കേരളാ പോലീസ്?
പൊലീസിനു മേൽ ആഭ്യന്തരവകുപ്പിനുള്ള നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യമാണ് സംസ്ഥാനത്ത് നില നിൽക്കൂന്നതെന്ന് പ്രതിപക്ഷ നേതാക്കൾ.കേരളത്തില്‍ സദാചാരവാദി ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുകയാണെന്നും സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും ഇതിനെല്ലാം കാരണം പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിഷ്ക്രിയത്ത്വമാണെന്നും പ്രതിപക്ഷ നേതാക്കൾ.പൊലീസ് സദാചാര ഗുണ്ടകൾക്ക് ഒത്താശ ചെയ്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. മറൈൻ ഡ്രൈവ് […]
സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കേണ്ടത് എങ്ങനെ?
സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു വനിതാ ദിനം കൂടി.സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണ് ലോക വനിതാ ദിനം. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം.സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപെടുമ്പോൾ, ഇന്ത്യയിൽ […]
ടി.പി.സെൻകുമാറിനെ മാറ്റിയതിലെ രാഷ്ട്രീയം എന്ത്?
ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. . മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ എന്നും സംസ്ഥാന സർക്കാരിനോട് കോടതി.വ്യക്തിപരമായ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ മാറ്റിയതെന്നും ഇത് ഗൌരവമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, സത്യവാങ്മൂലം നൽകാനും സർക്കാറിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി: ടി.പി. സെൻകുമാർ […]
വിദ്യാർത്ഥി രാഷ്ട്രീയത്തിനു ദിശാ ബോധം നൽകേണ്ടത് ആര്?
മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനസ്തംഭമായ കലാലയത്തെ അപമാനത്തിെൻറ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് . കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമ പരിപാടിയായ മഹാരാജകീയത്തിെൻറ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംഗമത്തിനെത്തിയ പ്രമുഖ വ്യക്തികളെ സാക്ഷി നിർത്തിയാണ് പ്രിൻസിപ്പലിെൻറ കസേര കത്തിച്ച വിദ്യാർഥികളെയും ഇതിന് കൂട്ടുനിന്ന അധ്യാപകരെയും മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമർശിച്ചത്. […]
വ്യാജ മദ്യ വ്യാപനം തടയാൻ സർക്കാരിനാകില്ലെ?
ദേശീയ പാതയോരങ്ങളില്‍ നിന്ന് മാറ്റിസ്ഥാപിക്കേണ്ട ചില്ലറ, വിദേശ മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിൽ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്സൈസ് മന്ത്രി മന്ത്രി ടി പി രാമകൃഷ്ണന്.ദേശീയ പാതകളില്‍ 206 ചില്ലറ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുണ്ട്. ഇതില്‍ 20 ബെവ്കോ ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിച്ചു. മദ്യവര്‍ജനത്തില്‍ ഊന്നിയ മദ്യനയമാണ് സര്‍ക്കാര്‍ […]
വികസന പദ്ധതികളിൽ ഇടത് സർക്കാരിന്റെ നയം എന്ത്?
പ്രതിഷേധങ്ങള്‍ അവഗണിച്ച് അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. എതിര്‍പ്പ് വീണ്ടും പ്രകടമാക്കി സിപിഐ നേതാക്കൾ രംഗത്ത്. വൈദ്യുതി മന്ത്രി സഭയില്‍ പറഞ്ഞത് കൊണ്ടുമാത്രം പദ്ധതി നടപ്പാവില്ലന്നും അന്തിമതീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണെന്നും കാനം രാജേന്ദ്രൻ.പദ്ധതിക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിരപ്പിള്ളിയില്‍ വേണ്ടത്ര ജലമില്ലെന്നുമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.163 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി […]