Recent Posts
ട്രെയിനില്‍ സാധാരണയാത്രക്കാര്ക്കൊപ്പം ഇരിക്കുന്ന ദുബൈ ഭരണാധികാരികൾ
ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ട്യൂബ് അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ സാധാരണ വേഷമിട്ട് ഇരിക്കുന്ന ഈ രണ്ടു പേരെ കണ്ടാല്‍ സാധാരണ യാത്രക്കാര്‍ ആണെന്നേ തോന്നൂ. എന്നാല്‍, സൂക്ഷിച്ചു നോക്കിയാല്‍ അറിയാം, അവര്‍ സാധാരണക്കാരല്ല. അറേബ്യന്‍ രാജവേഷത്തില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന രണ്ടുപേര്‍. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം.ഒപ്പമുള്ളത് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മഖ്തൂം. രാജകുമാരന് തന്നെയാണ് തങ്ങളുടെ […]
ഷാര്‍ജയിലെ വൈദ്യുത ഉപനിലയത്തില്‍ തീപിടിത്തം
ഷാര്‍ജ: അല്‍ മജാസ് രണ്ടിലെ കിങ് ഫൈസല്‍ റോഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ജല-വൈദ്യുത വിഭാഗത്തിന്‍െറ (സേവ) ഉപനിലയത്തില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കാരണം അറിവായിട്ടില്ല. ആളപായമില്ല എന്ന് സേവ അധികൃതര്‍ പറഞ്ഞു. സിവില്‍ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. പുകപടലങ്ങള്‍ ഏറെ നേരമുണ്ടായിരുന്നെങ്കിലും തീ ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. കറുത്ത കട്ടിപ്പുക ആകാശത്തേക്ക് തീതുപ്പി ഉയര്‍ന്നത് […]
മുന്നണി വിടാൻ തീരുമാനിച്ചിട്ടില്ല; യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശം -മാണി
കോട്ടയം: യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നടന്നത് സ്വയം വിമര്‍ശമാണെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോടാണ് മാണി ഇക്കാര്യം പറഞ്ഞത്. പാർട്ടിയിൽ പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. സ്വയം വിമർശപരമായ ചർച്ചയാണ് സ്റ്റിയറിങ് കമ്മിറ്റിയിൽ നടന്നത്. ബാർ കോഴ സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തിയത് ആശ്വാസത്തിന് വേണ്ടിയാണ്. എല്ലാവർക്കുമുള്ള മറുപടിയാണ് […]
കശ്മീർ സംഘർഷത്തിന് പരിഹാരമില്ലെ?
കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന് അറുതിയായില്ല. ജനജീവിതം ദുസ്സഹമായി തുടരുകയാണ്.സംഘർഷം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും 10 ജില്ലകളിൽ ഇപ്പോഴും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടെ മേഖലയിൽ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും പത്രക്കെട്ടുകള്‍ കണ്ടുകെട്ടുകയും നിരവധി തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. […]
ജനാധിപത്യത്തെ പിന്തുണച്ച് തുര്‍ക്കിയില്‍ വന്‍ റാലി
ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വമ്പന്‍ റാലികള്‍. അട്ടിമറിയെ ചെറുത്ത് തോല്‍പ്പിച്ച ജനങ്ങള്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയ പതാകയുമായി തെരുവിലിറങ്ങിറങ്ങിയത്. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കിയിലെ ഒരു വിഭാഗം സൈനികര്‍ അട്ടിമറിയിലൂടെ അധികാരം പിടിെച്ചടുക്കാന് ശ്രമം നടത്തിയത്. എന്നാല്‍ പ്രസിഡന്‍് ഉറുദുഗാെൻറ നിര്‍ദേശ പ്രകാരം തെരുവിലിറങ്ങിയ ജനവും ഉറുദുഗാെൻറ […]
പെമ ഖണ്ഡു അരുണാചൽ മുഖ്യമന്ത്രി
ഇറ്റാനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇറ്റാനഗറിൽ നടന്ന ചടങ്ങിൽ ഗവർണർ തഥാഗത റോയ് സത്യവാചകം ചൊല്ലി കൊടുത്തു. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ് 36കാരനായ പെമ ഖണ്ഡു. രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട സുപ്രീംകോടതി വിധിയെ തുടർന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാംതുക്കി രാജിവെച്ച ഒഴിവിലാണ് പെമ ഖണ്ഡുവിന്റെ സ്ഥാനാരോഹണം. 30 വിമത എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് […]
റിയോ ഒളിമ്പിക്സ് അഞ്ചു സൗദി വനിതകള്‍
റിയാദ്: അടുത്ത മാസം നടക്കുന്ന റിയോ ഒളിമ്പിക്സില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് അഞ്ച് വനിതകള്‍ മത്സരത്തിനിറങ്ങും. സാറ അല്‍ അക്തര്‍, ലുബ്ന അല്‍ ഉമൈര്‍, കരിമാന്‍ അല്‍ ജദൈല്, വുജുദ് ഫഹ്മി, ദല്‍മ അല്‍ മുല്‍ഹിസ് എന്നിവരുടെ പേരുകളാണ് സൗദി ഒളിമ്പിക്സ് കമ്മിറ്റി അംഗീകരിച്ചത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ 800 മീറ്റര്‍ മത്സരത്തില്‍ പങ്കെടുത്ത സാറ അല്‍ അക്തര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. […]
അസമില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ദിസ്പുര്‍: അസമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ബോഡോ തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. അസമില്‍ നിരോധിച്ച നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്‍.ഡി.എഫ്.ബി) സോങ്ബിജിത് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളാണ് കൊക്രജാറിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രാഹുല്‍ ബസുമത്രേയ്, റിതു ബസുമത്രേയ്, സര്ജെന് ബോര്ഗയാരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് തോക്കുകളും വെടിമരുന്നുകോപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. 2014 ല്‍ അസമിലെ 76 […]
അധിക ധനസഹായത്തിനുള്ള കെ.എസ്.ആർ.ടി.സിയുടെ അപേക്ഷ സർക്കാർ തള്ളി
തിരുവനന്തപുരം: പെൻഷൻ നൽകുന്നത് അധിക ധനസഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ അപേക്ഷ സർക്കാർ തള്ളി. നിലവിലുള്ള വിഹിതത്തിൽ കൂടുതൽ തുക നൽകാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പെൻഷൻ മുടങ്ങി. കോര്‍പറേഷെൻറ വിഹിതമായ 20 കോടിരൂപ ട്രഷറിയില്‍ അടച്ചെങ്കിലും സര്‍ക്കാര്‍ വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പെന്ഷന് കൊടുക്കാന്‍ 55 കോടിരൂപയാണ് വേണ്ടത്. സർക്കാർ 20 കോടി നൽകിയാലും ശേഷിക്കുന്ന […]