Recent Posts

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ജനാധിപത്യത്തിനു ചേർന്നതോ?

radiovok

November 2nd, 2016

0 Comments

ഭോപാലില്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരായ ‘സിമി’യുടെ എട്ടു പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം ദേശീയതലത്തില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളും കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ള പ്രമുഖ പ്രതിപക്ഷപാര്‍ട്ടികളും സാമൂഹികപ്രവര്‍ത്തകരും രംഗത്ത്.  തടവുകാര്‍ക്ക് പിറകില്‍ നിന്ന് വെടിയേറ്റിരുന്നതായും എല്ലാ മുറിവുകളുടെയും ആഴം ഏതാണ്ട് ഒരേ പോലെയാണെന്നും തടവുകാര്‍ ഒടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നൽകുന്ന സൂചന.ഭോപ്പാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന […]

അറുപത് പിന്നിട്ട കേരളം എവിടെ എത്തി നിൽക്കുന്നു?

radiovok

November 1st, 2016

0 Comments

60 വര്‍ഷം കൊണ്ട് കേരളം പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്തും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയും മലയാളികൾ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ ഭൂമികയിലാണ് ഐക്യകേരളത്തിന്റെ നിലനില്‍പ്പെന്നും അവ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ജനപ്രതിനിധികൾ.വിപ്ലവകരമായ നിയമനിര്‍മാണങ്ങളുമായി ഐക്യകേരളത്തിന്റെ വളര്‍ച്ചയില്‍ നിയമസഭ വഹിച്ച പങ്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ.എന്നാല്‍ പുതിയ കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തമായ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ സഭ വിജയിക്കുന്നുണ്ടോ എന്ന ആത്മവിമര്‍ശനവും അദ്ദേഹം […]

വരാനിരിക്കുന്ന വരൾച്ചയെ കേരളം എങ്ങനെ നേരിടണം?

radiovok

October 31st, 2016

1 Comments

കേരളത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ..മഴ കുറഞ്ഞതിനെത്തുടർന്നു 14 ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്ന് നിയമസഭയിൽ  പ്രഖ്യാപനം നടത്തിയത്.മഴയുടെ അളവിൽ വലിയതോതിൽ കുറവുണ്ടായി. കാലവർഷം 34 ശതമാനവും തുലാവർഷം 69 ശതമാനവും കുറഞ്ഞെന്നും മന്ത്രി.വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതോടെ ജല ഉപയോഗത്തിനു നിയന്ത്രണം വരും. സഹകരണ ബാങ്കുകളിൽനിന്നുൾപ്പെടെയുള്ള കാർഷിക വായ്പകൾക്കു […]

അണികളുടെ ഗുണ്ടായിസം നിയന്ത്രിക്കാൻ പാർട്ടികൾക്ക് എന്ത് സംവിധാനമാണ് ഉള്ളത്?

radiovok

October 30th, 2016

0 Comments

ഒരു തരത്തിലുളള ഗുണ്ടാപ്രവര്‍ത്തനവും സി പി എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യമെന്നും  ഗുണ്ടായിസം തടയാനുള്ള കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി.വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെതിരെ നടപടി വേണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും എക്സൈസ് മന്ത്രി .ഈ സന്ദർഭത്തിൽ സംവാദകേരളം […]

കണ്ണൂരിലെ സമാധാന ശ്രമങ്ങളോട് സി പി എം വിയോജിക്കുന്നത് എന്ത് കൊണ്ട്?

radiovok

October 27th, 2016

0 Comments

കണ്ണൂർ ജില്ലയിൽ സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കായി പൊലീസ് നിർദേശിച്ച പെരുമാറ്റച്ചട്ടങ്ങൾ തള്ളി സിപിഎം. ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരല്ലാത്തതിനാല്‍ പൊലീസ് സ്വീകരിക്കുന്ന എല്ലാ നടപടിയും അംഗീകരിക്കാനാവില്ളെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംഘർഷം ഒഴിവാക്കാൻ വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു കഴിഞ്ഞദിവസമാണു ജില്ലാ പൊലീസ് മേധാവി കത്ത് നൽകിയത്. ഈ കത്ത് സിപിഎം ജില്ലാ കമ്മിറ്റിയിൽ […]

തെരുവ് നായ വിഷയത്തിൽ ഇനി നാം എന്ത് ചെയ്യണം?

radiovok

October 26th, 2016

0 Comments

  തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിൽ തെരുവ് നായ്ക്കളുടെ അക്രമം മൂലം ഒരു മനുഷ്യ ജീവൻ കൂടി നഷ്ടമായിരിക്കുന്നു.വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേയാണ് 90 വയസ്സുകാരൻ രാഘവനെ തെരുവുനായ്ക്കൾ കൂട്ടമായി കടിച്ചു കീറിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരം പുല്ലുവിള കടല്‍ത്തീരത്തുവെച്ച് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധിക മരിച്ചിരുന്നു. പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ 65 വയസ്സുള്ള ശിലുവമ്മയാണ് മരിച്ചിരുന്നത്. ഇവരുടെ മകന്‍ ശെല്‍വരാജും നായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു.സമീപകാലത്തായി […]

സോളാർ കേസിൽ ഉമ്മൻച്ചാണ്ടിക്കെതിരായ കോടതി വിധി നൽകുന്ന സൂചന എന്ത്?

radiovok

October 25th, 2016

0 Comments

സോളാര്‍ കേസില്‍ ഒന്നര കോടി രൂപ പരാതിക്കാരന് പിഴ നല്‍കണമെന്ന  ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയുടെ  വിധി  ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും രാഷ്ട്രിയപരമായി തിരിച്ചടിയാകുന്നു.ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വി എസ് അച്യുതാനന്ദന്‍. രമേശ് ചെന്നിത്തലയും വി എം സുധീരനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിഎസ്.വിധി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നതിന്റെ […]

കേരളത്തിലെ കോൺഗ്രസ്സ് നേരിടുന്ന പ്രതിസന്ധി എന്ത്?

radiovok

October 24th, 2016

0 Comments

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കേരളത്തിൽ കോൺഗ്രസ് നേരിടുന്നതെന്ന് എ.ഐ.സി.സി പ്രവർത്തസമിതിയംഗം എ.കെ. ആന്റണി.ഈ സാഹചര്യത്തിൽ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പുനഃസംഘടനയിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  കോൺഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയുന്ന നല്ല നേതാക്കളെ  ഡിസിസി പ്രസിഡന്‍റുമാരായി നിർദേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍റണി.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു കേരളത്തിലെ കോൺഗ്രസ്സ് നേരിടുന്ന പ്രതിസന്ധി എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം […]

സമാജ് വാദി പാർട്ടിയിലെ ഭിന്നത ഗുണം ചെയ്യുക ആർക്ക്?

radiovok

October 23rd, 2016

0 Comments

ഉത്തർപ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി.മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് ഉള്‍പ്പടെ നാല് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം.അമര്‍സിങിന് വിധേയരായ ഒരാളും തന്റെ മന്ത്രിസഭയില്‍ തുടരില്ലെന്ന് വ്യക്തമാക്കിയാണ് അഖിലേഷ് നാല് മന്ത്രിമാരെയും പുറത്താക്കിയത്. പാര്‍ട്ടിയില്‍ ശക്തമായി നിലനില്‍ക്കുന്ന രണ്ട് ഗ്രൂപ്പുകളുടെ പോര് കൂടുതല്‍ മൂര്‍ച്ഛിക്കുന്നതാണ് പുതിയ സംഭവങ്ങള്‍. പ്രശ്‌ന പരിഹാരത്തിനായി ഇന്നലെ മുലായം സിങ് […]

കോൺഗ്രസ്സ് പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് ആകില്ലേ?

radiovok

October 22nd, 2016

0 Comments

പാര്‍ട്ടിയെ നയിക്കാനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  രാഹുല്‍ ഗാന്ധിയുടെ  കഴിവില്‍ സംശയം പ്രകടിപ്പിച്ച് നേതാക്കൾ.രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎല്‍എയെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ രാഹുലിൻെറ നേതൃത്വം ആർക്കും സ്വീകാര്യമല്ലെന്ന് തുറന്നടിച്ച് ഉത്തർപ്രദേശിലെ മുതിർന്ന നേതാവ് റീത്ത ബഹുഗുണ ജോഷിയും പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നു.രാജ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അസന്തുഷ്ടരാണെന്നും […]