സംവാദകേരളം

സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയതിനു ഉത്തരവാദി ആര്?

radiovok

December 5th, 2016

0 Comments

s93

സര്‍ക്കാര്‍ ജീവനക്കാരുടെ  ശമ്പളം വിതരണം താളം തെറ്റിയതിനെ ചൊല്ലി പ്രതിപക്ഷ നേതാവും ധനമന്ത്രിയും തമ്മിൽ വാക്പോര് മുറുകുന്നു.ശമ്പളം നല്‍കുന്നതിനുള്ള പണം റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കുന്നതില്‍ തോമസ് ഐസക് വീഴ്ചവരുത്തിയതായി  രമേശ് ചെന്നിത്തല. തമിഴ്നാടും ആന്ധ്രയും കര്‍ണാടകവും ഇക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രത കേരള സര്‍ക്കാര്‍ കാട്ടിയില്ല. ഉത്തരംമുട്ടുമ്പോള്‍ ധനമന്ത്രി കൊഞ്ഞനംകാട്ടുകയാണ്. ശമ്പളം നല്‍കുന്നതിന് ട്രഷറികള്‍ക്ക് എത്ര പണംവേണ്ടിവരുമെന്ന കണക്കെടുത്തത് നവംബര്‍ 30ന് വൈകീട്ട് മൂന്നിനാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് 24ന് കത്തയച്ചെന്നാണ് ഐസക് പറയുന്നത്.റിസര്‍വ് ബാങ്ക് 1000 കോടി തരാമെന്നുപറഞ്ഞതായി തോമസ് ഐസക് അവകാശപ്പെടുന്ന യോഗത്തിന്‍െറ മിനിട്സ് പുറത്തുവിടണമെന്നും ചെന്നിത്തല. നോട്ടുപ്രതിസന്ധിക്ക് കാരണക്കാരായ ബി.ജെ.പി സര്‍ക്കാറിനെ ഒഴിവാക്കി രമേശ് ചെന്നിത്തല തന്‍െറ മേക്കിട്ടുകയറുന്നത് എന്തിനാണെന്ന്ചോദിച്ച്  ധനമന്ത്രി തോമസ് ഐസക് രംഗത്ത്,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയതിനു ഉത്തരവാദി  ആര്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള പണം റിസര്‍വ് ബാങ്കില്‍നിന്ന് നേടിയെടുക്കുന്നതില്‍ ധനമന്ത്രി തോമസ് ഐസക് വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടോ?അതെ എന്ന് ഉത്തരമുള്ളവർ Yes എന്നും അല്ലാ എന്നാണെങ്കിൽ No എന്നും ടൈപ്പ് ചെയ്തു 00971526271785 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.