സംവാദകേരളം

സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഭീഷണിയാകുമോ?

radiovok

May 1st, 2017

0 Comments

s149

എട്ടുമണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയിൽ നടന്ന തൊഴിലാളിപ്രക്ഷോഭത്തിന്റെയും ഉജ്ജ്വലമായ ത്യാഗത്തിന്റെയും ഓര്‍മയിൽ ലോകമെങ്ങുമുള്ള തൊഴിലാളികൾ മെയ്ദിനം ആഘോഷിക്കുന്നു.അടിമത്തത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചറിയാനുള്ള അടങ്ങാത്ത മനുഷ്യവാഞ്ഛയുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ്ദിനം മുന്നോട്ടുവയ്ക്കുന്നത്..1886 ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവുവീഥികളിൽ മരിച്ചുവീണ തൊഴിലാളികളുടെയും ആ സമരത്തിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ കയറേണ്ടി വന്ന ധീരരായ പാർസൻസ്‌, സ്പൈസർ, ഫിഷർ, ജോർജ്ജ്‌ എംഗൽസ്‌ തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ്‌ ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ്‌ ഒന്നിന്‌ മെയ്ദിനമായി ആഘോഷിക്കുന്നത്‌. 1923 മുതലാണ് ഇന്ത്യയില്‍ മെയ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 120 വര്‍ഷങ്ങള്‍ക്കിപ്പുറവും പലവധ ചൂഷണങ്ങള്‍ക്കിരയാകുന്ന വലിയ വിഭാഗം അസംഘടിത തൊഴിലാളികള്‍ ഇന്നുമുണ്ട്. മെച്ചപ്പെട്ട  വേതനത്തിന് വേണ്ടിയും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയെക്കിതെരെയും നിരന്തരം തൊഴിലാളികള്‍ ഇന്നും  പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഭീഷണിയാകുമോ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. മുതലാളി തൊഴിലാളി ശത്രുത ഇല്ലാതാക്കി കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികളാണ ഉണ്ടാകേണ്ടത് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ  “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.