സംവാദകേരളം

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെടുന്നത് എന്ത് കൊണ്ട്?

radiovok

February 19th, 2017

0 Comments

s105

കൊച്ചിയില്‍ യുവനടിക്കുനേരേ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽ കേരളം.സംഭവത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിനിമാ താരങ്ങളും സംവിധായകരും.സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണെന്നും ഇത്തരം സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാൽ മാത്രം പോരെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും സിനിമാ താരങ്ങൾ.സംഭവത്തിൽ അന്വേഷണം സിനിമാ മേഖലയിലേക്കും നീളുന്നു. യുവനടിക്കെതിരായ ആക്രമണം പൊതു സമൂഹത്തിനേറ്റ ആഘാതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് നടിക്ക് നേരെ ഉണ്ടായ അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒറ്റപ്പെട്ട് സംഭവമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍.സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ലെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സുരക്ഷ എത്രത്തോളം ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്നതാണ് യുവ നടി അതിക്രമത്തിന് ഇരയായ സംഭവം,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെടുന്നത് എന്ത് കൊണ്ട്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.കൊച്ചിയില്‍ നടിയുടെ നേരെയുണ്ടായ ആക്രമണം സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ലെന്നതിന്റെ തെളിവാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.