സംവാദകേരളം

സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കേണ്ടത് എങ്ങനെ?

radiovok

March 8th, 2017

0 Comments

s114

സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ  ഓര്‍മ്മകളുമായി ഒരു വനിതാ ദിനം കൂടി.സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണ് ലോക വനിതാ ദിനം. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം.സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപെടുമ്പോൾ, ഇന്ത്യയിൽ ഈ ദിനത്തിൽ പ്രതീക്ഷകളേക്കാൾ  ആശങ്കകളാണ് നിഴലിക്കുന്നത്,ഉശിരോടെ മാറ്റത്തിനൊപ്പം എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം.സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങള്‍ മാത്രമായി ചുരുങ്ങുമ്പോള്‍ പെണ്‍കരുത്തിനെ ഓർമ്മിപ്പിച്ച് ഒരു വനിതാ ദിനം കൂടി കടന്നു പോകുമ്പോൾ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കേണ്ടത് എങ്ങനെ? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.സ്ത്രീ ശാക്തീകരണം ഉറപ്പ് വരുത്താൻ നമ്മുടെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.