സംവാദകേരളം
സെൻകുമാർ വിധി സർക്കാരിന് തിരിച്ചടിയോ?
പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കണം. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, ജിഷ വധകേസ് എന്നിവയിലെ പൊലീസിന്റെ വീഴ്ചകൾ സെൻകുമാറിനെ മാറ്റാനുള്ള കാരണങ്ങളല്ലെന്നും കോടതി വ്യക്തമാക്കി.വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം പറഞ്ഞു.എന്നാൽ വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “സെൻകുമാർ വിധി സർക്കാരിന് തിരിച്ചടിയോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “ഡി.ജി.പി സ്ഥാനത്ത് നിന്നും സെൻകുമാറിനെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ“…?ഈ അഭിപ്രായത്തോട്, യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.