സംവാദകേരളം
സെന്‍കുമാറിന്റെ പുനർനിയമനം എൽ ഡി എഫ് സർക്കാർ വൈകിപ്പിക്കുന്നത് എന്തിന്?
ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കുന്നത് വേഗത്തിലുണ്ടാവില്ലെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്.വിധി വന്ന് പിറ്റേദിവസം തന്നെ ഉത്തരവ് നടപ്പിലാക്കുമെന്ന് വിചാരിച്ചിരുന്നവരാണ് പരാതി പറയുന്നതെന്നും വിധി പരിശോധിച്ച ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി.ഡിജിപിയായി പുനര്‍നിയമനം നൽകാൻ വൈകിപ്പിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഡി.ജി.പിക്ക് പുനർനിയമനം നൽകാത്ത നടപടി നിയമവ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും സെന്‍കുമാര്‍ വിഷയത്തില്‍ ഇടതു സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ദുരഭിമാനം വെടിയണമെന്നും പ്രതിപക്ഷ നേതാക്കൾ. ടിപി സെൻകുമാറും സംസ്ഥാന സർക്കാരും തമ്മിലുള്ള നിയമപോരാട്ടം ചൂടുപിടിക്കുന്നതിനിടെ സെൻകുമാറിനെതിരെ ആറ് വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറിയ റിപ്പോർട്ടാണ് പുറത്തായത്.സെൻകുമാറിന്റെ നിയമനം മറികടക്കാൻ സർക്കാർ ഇത് ആയുധമാക്കിയേക്കുമെന്ന സൂചനയും ബലപ്പെട്ടു.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,സെന്‍കുമാറിന്