സംവാദകേരളം

സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സി.പി.എം, ബി.ജെ.പി ധാരണ നടപ്പാക്കേണ്ടത് എങ്ങനെ?

radiovok

February 13th, 2017

0 Comments

s103

സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നത് ഇരുപക്ഷത്തിനും ദോഷകരമാണെന്നും അണികളുടെ വൈകാരിക ഇടപ്പെടലുകൾ തടയാന്‍ നേതൃത്വം ശ്രമിക്കണമെന്നും തീരുമാനം. ചെറിയ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നതെന്നും പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് ശ്രമിക്കേണ്ടതുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സി.പി.എം, ബി.ജെ.പി  ധാരണ നടപ്പാക്കേണ്ടത് എങ്ങനെ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാൻ സി.പി.എം, ബി.ജെ.പി  നേതൃത്വം കൈക്കൊണ്ട തീരുമാനം താഴെ തട്ടിൽ  എത്തിക്കാൻ ബോധപൂർവ്വമായ ശ്രമം ആവശ്യമാണ് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.