VOK News

ശശികല ജയിലിലേക്ക്; കുറ്റക്കാരിയാണെന്ന് വിധി

radiovok

February 14th, 2017

0 Comments

n9

അനധികൃത സ്വത്ത് സമ്പാദന കേസില്‍  എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി . ശശികല ഉള്‍പ്പെടെ കേസിലെ മൂന്നു പ്രതികള്‍ക്കും വിചാരണ കോടതി വിധിച്ച നാല് വര്‍ഷത്തെ തടവ് സുപ്രീംകോടതി ശരിവച്ചു, ശശിലക ഉടന്‍ കോടതിയില്‍ ഹാജരാകണമെന്നും വിധി. ജയില്‍ ശിക്ഷക്ക് പുറമെ 10 കോടി രൂപ പിഴയെന്ന മുന്‍ വിധിയും നിലനില്‍ക്കും. ഭിന്ന വിധിയുണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ഇരു ജഡ്ജിമാരും ചേര്‍ന്ന് ഒരു വിധിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ശശികലക്ക് പത്ത് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എഐഎഡിഎംകെ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി പദ മോഹവുമെല്ലാം ഇതോടെ അസ്തമിച്ചതായി വിലയിരുത്താം. കേസില്‍ നേരത്തേ ആറ് മാസം ശശികല ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി മൂന്നര വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.  ശശികലയെ കൂടാതെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് രണ്ടു പേര്‍. നാല് ആഴ്ചകള്‍ക്കകം ശശികലയും മറ്റ് രണ്ട് പേരും വിചാരണ കോടതി മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published.