സംവാദകേരളം

വ്യാജ മദ്യ വ്യാപനം തടയാൻ സർക്കാരിനാകില്ലെ?

radiovok

March 1st, 2017

0 Comments

s111

ദേശീയ പാതയോരങ്ങളില്‍ നിന്ന് മാറ്റിസ്ഥാപിക്കേണ്ട ചില്ലറ, വിദേശ മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ വ്യാജമദ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിൽ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്സൈസ് മന്ത്രി മന്ത്രി ടി പി രാമകൃഷ്ണന്‍.ദേശീയ പാതകളില്‍ 206 ചില്ലറ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുണ്ട്. ഇതില്‍ 20 ബെവ്കോ ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിച്ചു. മദ്യവര്‍ജനത്തില്‍ ഊന്നിയ മദ്യനയമാണ് സര്‍ക്കാര്‍ ലക്‌‌ഷ്യമിടുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വ്യാജ മദ്യ വ്യാപനം തടയാൻ സർക്കാരിനാകില്ലെ? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനെതിരേ ഉയരുന്ന ജനകീയ പ്രതിഷേധം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ നിരോധനം കൊണ്ട് വരാൻ ഇടത് സർക്കാർ തയ്യാറാകണം എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.