സംവാദകേരളം

വിദ്യാർത്ഥി രാഷ്ട്രീയത്തിനു ദിശാ ബോധം നൽകേണ്ടത് ആര്?

radiovok

March 5th, 2017

0 Comments

s112

മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനസ്തംഭമായ കലാലയത്തെ അപമാനത്തിെൻറ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് . കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമ പരിപാടിയായ മഹാരാജകീയത്തിെൻറ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംഗമത്തിനെത്തിയ പ്രമുഖ വ്യക്തികളെ സാക്ഷി നിർത്തിയാണ് പ്രിൻസിപ്പലിെൻറ കസേര കത്തിച്ച വിദ്യാർഥികളെയും ഇതിന് കൂട്ടുനിന്ന അധ്യാപകരെയും മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമർശിച്ചത്.  ഒറ്റപ്പെട്ട രീതിയിലായാലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താന്‍ നമുക്ക് കഴിയേണ്ടതാണെന്നും ഓർമ്മപ്പെടുത്തി പിണറായി വിജയൻ.കാലാകാലമായി നമ്മുടെ കാമ്പസുകളില്‍ വിഹരിച്ചു വരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സങ്കുചിതമായ ചിന്താഗതികളുമായി, രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്ന  സാഹചര്യത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വിദ്യാർത്ഥി രാഷ്ട്രീയത്തിനു ദിശാ ബോധം നൽകേണ്ടത് ആര്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.എറണാകുളം മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തും എന്ന കരുതാമോ?അതെ എന്ന് ഉത്തരമുള്ളവർ “Yes “എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.