സംവാദകേരളം

വിജിലൻസിനെതിരായ ഹൈകോടതി വിമർശനങ്ങളുടെ വസ്തുത എന്ത്?

radiovok

February 21st, 2017

0 Comments

s107

വിജിലൻസിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും ഹൈകോടതിയുടെ രൂക്ഷ വിമർശനം.യുഡിഎഫ് ഭരണകാലത്ത് കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് ഇപ്പോഴെങ്ങനെയാണ് നിലപാട് മാറ്റിയതെന്ന് കോടതി . സര്‍ക്കാരുകളുടെ നിറം മാറുമ്പോള്‍ വിജിലന്‍സിന്റെ നിലപാട് മാറുന്നതെങ്ങനെയെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ആര്‍ക്കുവേണ്ടിയാണെന്നും വിജിലൻസിനോട്  ഹൈക്കോടതി  . കീഴ്ക്കോടതിയില്‍ കേസ് എഴുതി തള്ളണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയശേഷം ഹൈക്കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന വിജിലന്‍സിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും  വിജിലന്‍സിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഹൈക്കോടതിയെന്ന് മനസിലാക്കണമെന്നും  വിജിലന്‍സിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.ബാര്‍കോഴക്കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിയും കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നോബിള്‍ മാത്യുവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് വിജിലന്‍സിനെ വീണ്ടും ഹൈക്കോടതി വിമര്‍ശിച്ചത്.കഴിഞ്ഞ ദിവസം ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനകയറ്റം സംബന്ധിച്ചുള്ള കേസ് പരിഗണിക്കുമ്പോഴും കോടതി ‌വിജിലന്‍സിനെയും വിജിലന്‍സ് കോടതികളെയും വിമര്‍ശിച്ചിരുന്നു.മന്ത്രിസഭ തീരുമാനങ്ങള്‍പോലും ചോദ്യം ചെയ്യാന്‍ ആരാണ് വിജിലന്‍സിന് അധികാരം നല്‍കിയതെന്ന് ഹൈക്കോടതി  ചോദിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വിമര്‍ശിച്ചു.ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വിജിലൻസിനു ഹൈകോടതിയിൽ നിന്നും രൂക്ഷമായ വിമർശനം കേൾക്കണ്ടി വന്നത്,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വിജിലൻസിനെതിരായ ഹൈകോടതി വിമർശനങ്ങളുടെ വസ്തുത എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.വിജിലൻസിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപ്പെടൽ ഉണ്ടെന്ന ഹൈകോടതിയുടെ വിമർശനത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.