സംവാദകേരളം

വികസന പദ്ധതികളിൽ ഇടത് സർക്കാരിന്റെ നയം എന്ത്?

radiovok

February 28th, 2017

0 Comments

s110
പ്രതിഷേധങ്ങള്‍ അവഗണിച്ച് അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. എതിര്‍പ്പ് വീണ്ടും പ്രകടമാക്കി സിപിഐ നേതാക്കൾ രംഗത്ത്. വൈദ്യുതി മന്ത്രി സഭയില്‍ പറഞ്ഞത് കൊണ്ടുമാത്രം പദ്ധതി നടപ്പാവില്ലന്നും അന്തിമതീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണെന്നും കാനം രാജേന്ദ്രൻ.പദ്ധതിക്കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിരപ്പിള്ളിയില്‍ വേണ്ടത്ര ജലമില്ലെന്നുമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.163 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി രേഖാമൂലം ഇന്ന് നിയമസഭയെ അറിയിച്ചു. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടന്ന് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ സമരത്തിന് ഇറങ്ങുമെന്നും പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്.പദ്ധതിക്ക് പിന്നില്‍ വൈദ്യുതി ബോര്‍ഡിലെ കരാര്‍ ലോബിയാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം. അതിരപ്പിള്ളി പദ്ധതികൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.വൈദ്യുതി ലഭിക്കില്ലെങ്കിലും നിര്‍മ്മാണം നടത്തി നേട്ടമുണ്ടാക്കുക എന്നതാണ് കരാര്‍ ലോബികളുടെ ലക്ഷ്യമെന്നും സുധീരന്‍ . പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.  അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കെ അതിനെയെല്ലാം  അവഗണിച്ചാണ് പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വികസന പദ്ധതികളിൽ ഇടത് സർക്കാരിന്റെ നയം എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. വേണ്ടത്ര പഠനം നടത്തി പ്രദേശത്തെ ജനങ്ങളുമായും പരിസ്ഥിതി സംഘടനകളുമായും സംസാരിച്ച് സമവായം ഉണ്ടാക്കി മാത്രമെ വൻ കിട വികസന  പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകാവു എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.