സംവാദകേരളം

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം ആവശ്യമോ?

radiovok

March 28th, 2017

0 Comments

s131

ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ട ശബ്ദ സംപ്രേഷണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെച്ചിരിക്കുകയാണ്. മന്ത്രിക്ക് നിവേദനം നല്‍കാന്‍ വന്ന സ്ത്രീയോട് അശ്ലീലചുവയുള്ള സംഭാഷണം നടത്തിയതായി ചാനലില്‍ വാര്‍ത്ത വന്നു ഏറെ താമസിയാതെയായിരുന്നു രാജി.തുടർന്ന് ചാനലിന്റെ വെളിപ്പെടുത്തൽ രീതിക്കെതിരെ മാധ്യമ ലോകത്തു നിന്നും പൊതു സമൂഹത്തിൽ നിന്നും വ്യാപക വിമർശം ഉയർന്നു.ആര്‍ക്കും പരാതിയില്ലാത്ത സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കുന്നതിലെ നൈതികത ഇതിനകം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം ആവശ്യമോ? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “കമ്പോളത്തിന്റെ സമ്മർദ്ദമാണ് മാധ്യമങ്ങളുടെ വഴിവിട്ട റിപ്പോർട്ടിംഗിനെ സ്വാധീനിക്കുന്ന ഒരു ഘടകം“ എന്ന നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.