സംവാദകേരളം

വനസംരക്ഷണത്തിൽ ഇടത് സർക്കാരിന്റെ നിലപാട് എന്ത്?

radiovok

March 21st, 2017

0 Comments

s125

അവശേഷിക്കുന്ന മരങ്ങളെയും പച്ചപ്പിനെയും സംരക്ഷിക്കേണ്ടതിന്റെ പ്രാ‍ധാന്യം ഓർമ്മപ്പെടുത്തി ഇന്ന് ലോക വനദിനം.സംരക്ഷണമില്ലാതെയും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ നശീകരണ പ്രവര്‍ത്തനവും സർക്കാരിന്റെ തെറ്റായ വികസന കാഴ്ച്ചപാടും മൂലം ഏക്കറുകണക്കിന് വനമാണ് നശിക്കുന്നത്. വനസംരക്ഷണത്തെക്കുറിച്ച് വാതോരാതെ പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ വനഭൂമി എത്രയുണ്ടെന്നതിന് വ്യക്തമായ കണക്കില്ല. രണ്ട് മരം നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആവശ്യമായ ഓക്സിജന്‍ നല്‍കുമ്പോള്‍ രണ്ട് ഹെക്ടര്‍ വനം 1000 പേര്‍ക്കാണ് ഓക്സിജന്‍ നല്‍കുന്നത്.വനനശീകരണത്തിലൂടെ നീര്‍ച്ചാലുകളും വന്യജീവികളും നശിക്കുന്നുവെന്ന യാഥാര്‍ഥ്യം പലപ്പോഴും നാം മനസിലാക്കുന്നില്ല. വനസംരക്ഷണത്തിന് നിയമമുണ്ടായിട്ടും അതൊന്നും വേണ്ടത്ര പാലിയ്ക്കപ്പെടുന്നില്ലായെന്നതു തന്നെയാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളി.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,വനസംരക്ഷണത്തിൽ ഇടത് സർക്കാരിന്റെ നിലപാട് എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നും അല്ലെന്നും വൈദ്യുതിയാണ് പ്രധാനമെന്ന വൈദ്യുതമന്ത്രി എം എം മണിയുടെ നിലപാട് പരിസ്ഥിതി സംരക്ഷണത്തിനു ഇടത് സർക്കാൻ പ്രാധാന്യം നൽകുന്നില്ല എന്നതിന്റെ സൂചനയായി വിലയിരുത്താമോ?അതെ എന്ന് ഉത്തരമുള്ളവർ “Yes “എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.