സംവാദകേരളം

മലപ്പുറം തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്ത്?

radiovok

March 18th, 2017

0 Comments

s122

ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ല തിരഞ്ഞെടുപ്പ് ചൂടിൽ.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എം.ബി.ഫൈസലാണ് എൽഡിഎഫ് സ്ഥാനാർഥി.പി കെ കുഞ്ഞാലികുട്ടിയെ  യു ഡി എഫിന്റെ സ്ഥാനാർത്ഥിയായി  നേരത്തെ പ്രഖ്യാപിച്ചിരുന്നു,ബി ജെ പി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ശ്രീപ്രകാശിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.വിജയപ്രതീക്ഷയോടെയാണ് മൽസരത്തിന് ഇറങ്ങുന്നതെന്ന് എം.ബി. ഫൈസൽ പ്രതികരിച്ചു. പാർട്ടി നൽകിയ അംഗീകാരം ഉത്തരവാദിത്തത്തോടെ നിറവേറ്റും. ദേശീയ രാഷ്ട്രീയമായിരിക്കും പ്രധാനമായും ചർച്ചയാവുകയെന്ന് ഫൈസൽ വ്യക്തമാക്കുമ്പോൾ,മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ പത്ത് മാസത്തെ ഇടത് സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു, ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, മലപ്പുറം തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.കടുത്ത മത്സരത്തിനപ്പുറം രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.