സംവാദകേരളം

മനുഷ്യാവകാശങ്ങളെ അപകടത്തിലാക്കുന്നത് ആര്?

radiovok

December 10th, 2016

0 Comments

s95

ഐക്യരാഷ്ട്രസഭ സാര്‍വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇന്ന് ലോക മനുഷ്യാവകാശദിനം.അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പ്രതികൂല സാഹചരുങ്ങള്‍ നിമിത്തം ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡിമരണങ്ങളും കോര്‍പറേറ്റ് ചൂഷണവും പൊലീസ് അതിക്രമങ്ങളും തുടര്‍ക്കഥയാകുന്ന രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമാകുകകൂടി ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സമൂഹത്തില്‍ ദുര്‍ബലരായ കുട്ടികൾക്കും, സ്ത്രീകൾക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദലിത്-ആദിവാസി സമൂഹങ്ങള്‍ക്കുമെതിരായ അക്രമങ്ങളും ഉള്‍പ്പെടെ എല്ലാവിഭാഗം മനുഷ്യര്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച്, ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്. ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, മനുഷ്യാവകാശങ്ങളെ അപകടത്തിലാക്കുന്നത് ആര്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലിയാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് എന്ന നിരീക്ഷണത്തൊട് യോജിക്കുന്നുവോ?യോജിക്കുന്നവര്‍ “Yes “എന്നും വിയോജിക്കുന്നവര്‍ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.