സംവാദകേരളം

ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാൻ പൌരൻ എന്ന നിലയിൽ നാം ചെയ്യേണ്ടത് എന്ത്?

radiovok

January 26th, 2017

0 Comments

s96

സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതി രാജ്യം ഇന്ന് അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.1950 ജനുവരി 26ന് നമ്മുടെ ഭരണഘടന അംഗീകരിക്കുകയും പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഒരു സര്‍ക്കാരും നിയമനിര്‍മാണ സഭയ്ക്ക് വിധേയമായ ഭരണനിര്‍വഹണ സംവിധാനവുമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ 68 ആം വാര്‍ഷികം ആഘോഷിക്കുകയാണ്  ഇന്ത്യ. രാജ്യം മറ്റൊരു റിപ്പബ്ളിക് ദിനത്തിലൂടെ ഇന്ന് കടന്നുപോകുമ്പോള്‍, ഭരണഘടനക്ക് രൂപംകൊടുത്ത രാഷ്ട്രശില്‍പികള്‍ സ്വപ്നംകണ്ട ഒരു രാഷ്ട്രവ്യവസ്ഥ ഫലപ്രദമായി പ്രയോഗവതലത്തിൽ കൊണ്ട് വരുന്നതിൽ രാജ്യത്തെ ഓരോ പൌരനും വലിയ ഉത്തരവാദിത്ത്വമുണ്ട്, ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാൻ പൌരൻ എന്ന നിലയിൽ നാം ചെയ്യേണ്ടത് എന്ത്? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. ഇന്ത്യ  അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സാഹചര്യത്തിൽ ആശംസകാ സന്ദേശങ്ങൾ അയക്കാം 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.