സംവാദകേരളം

ബി ജെ പിക്ക് എതിരെ കോൺഗ്രസ്സുമായി സഹകരിക്കുന്നതിനെ സി പി എം എതിർക്കുന്നത് എന്തിന്?

radiovok

April 29th, 2017

0 Comments

s147

ദേശീയ തലത്തിൽ ബി ജെ പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിനെ കോൺഗ്രസ്സിനെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ ഭിന്നത.വർഗീയതക്കും ഫാഷിസത്തിനും എതിരായ വിശാലവേദിയാണ് ദേശീയതലത്തിൽ മുന്നോട്ടുവെക്കുന്നതെന്ന് സി.പി.ഐ.പാർട്ടിക്കുള്ളിലെ ന്യൂനപക്ഷത്തിെൻറ അഭിപ്രായമല്ല താൻ പുറത്തുപറയുന്നതെന്നും സംസ്ഥാന കൗൺസിൽ യോഗശേഷം കാനം രാജേന്ദ്രൻ.ആരാണ് കോൺഗ്രസുമായി ബന്ധമുണ്ടാക്കാത്തതെന്ന് ചോദിച്ച കാനം, ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചവരും കോൺഗ്രസ്സർക്കാറിൽ സ്പീക്കർ ആയവരുമുണ്ടെന്നും സി പി എമ്മിന്റെ പേരെടുത്ത് പറയാതെ കാനം.ഇടതുപക്ഷത്തിന് മാത്രമായി ഫാഷിസത്തെ തടഞ്ഞുനിർത്താനാവില്ലന്നും സി പി ഐ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ മതേതര, ജനാധിപത്യ, ഇടത് പൊതുവേദിയില്‍ കോണ്‍ഗ്രസിനെ ഉൾപ്പെടുത്തുന്ന നിലപാട് സി.പി.ഐ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ബി ജെ പിക്ക് എതിരെ കോൺഗ്രസ്സുമായി സഹകരിക്കുന്നതിനെ സി പി എം എതിർക്കുന്നത് എന്തിന്? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. വർഗീയതക്കും ഫാഷിസത്തിനും എതിരായ വിശാലവേദിയാണ് ദേശീയതലത്തിൽ ഉയർന്ന് വരേണ്ടെതെന്ന സി പി ഐയുടെ നിലപാടിനോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.