സംവാദകേരളം

പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്ത്വമില്ലെ?

radiovok

February 8th, 2017

0 Comments

s100

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം നല്‍കണം. ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ്.പ്രവാസിയുടെ മൃതദേഹം വിമാന കമ്പനികള്‍ക്ക് കാര്‍ഗോ ചരക്ക് മാത്രമാണ്. ഒരു കിലോ പച്ചക്കറി എയര്‍ ഇന്ത്യയില്‍ നാട്ടിലയക്കാന്‍ കിലോക്ക് മൂന്ന് ദിര്‍ഹം മതി. എന്നാല്‍ പ്രവാസിയുടെ മൃതദേഹത്തിന് കിലോക്ക് 18 ദിര്‍ഹം നൽകണം.അയല്‍ രാജ്യമായ പാകിസ്താനടക്കം പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ നമ്മുടെ ദേശീയ വിമാന കമ്പനി ശവപ്പെട്ടിയുടെ ഭാരത്തില്‍ പോലും ഇളവ് നല്‍കാത്തത് പ്രവാസികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്ത്വമില്ലെ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാത്ത നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന മറ്റൊരു അവഹേളനമാണ് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.