സംവാദകേരളം

പുതിയ കെ പി സി സി പ്രസിഡന്റിനുള്ള മാനദണ്ഡം എന്തായിരിക്കണം?

radiovok

March 12th, 2017

0 Comments

s117
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം സുധീരന്റെ അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ കോൺഗ്രസ്സ് വൃത്തങ്ങളില്‍ സജീവമായി.രണ്ട് ദിവസമായി നാഥനില്ലാ കളരിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. പുതിയ പ്രസിഡന്റ് ഉടന്‍ വേണോ, അതോ താത്ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കണോയെന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല.ഗ്രൂപ്പുകള്‍ ഉയര്‍ത്തികൊണ്ടുവരുന്ന പേരുകള്‍ക്കൊപ്പം ഹൈക്കമാന്റിന്റെ പിന്തുണയില്‍ പ്രസിഡന്റാകാന്‍ ചില എംപിമാരും കരുക്കല്‍ നീക്കുന്നുണ്ട്. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെറുപ്പക്കാരായ പാർട്ടി പ്രവർത്തകരിൽ ആവേശമുണർത്താൻ സാധിക്കുന്നയാൾ സംസ്ഥാന നേതൃത്വത്തിലേക്കു വരണമെന്ന അഭിപ്രായവുമായി കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ എംഎൽഎയും കെ. സുധാകരനും രംഗത്ത്. കെ.പി.സിസി പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരൻ.പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ താനൊരുക്കമാണെന്ന് വ്യക്തമാക്കി കെ. സുധാകരന്‍.പരസ്പരം പോരടിക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്നും ആര് വന്നാലും സ്വന്തം നേതാവായി പ്രവര്‍ത്തകര്‍ കാണണമെന്ന് കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും ഓർമ്മപ്പെടുത്തി വി എം സുധീരന്‍.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,പുതിയ കെ പി സി സി പ്രസിഡന്റിനുള്ള മാനദണ്ഡം എന്തായിരിക്കണം?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക
ഗ്രൂപ്പ് പ്രാതിനിധ്യം എന്നതിനപ്പുറം കോൺഗ്രസ്സിന്റെ വിശാലമായ താൽപ്പര്യം സംരക്ഷിച്ച് പാർട്ടിക്ക് പുതു ജീവൻ നൽകുന്ന ഒരാളെയാകണം കെ പി സി സി പ്രസിഡന്റെ സ്ഥാനത്തേക്ക് കൊണ്ട് വരേണ്ടത് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.