Uncategorized

പിഞ്ചുകുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ആശുപത്രി ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

radiovok

February 7th, 2017

0 Comments

ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയില്‍ നിന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. മൃഗീയത എന്ന വാക്ക് മതിയാകില്ല ഇവിടുത്തെ ഒരു ജീവനക്കാരന്റെ ക്രൂരതയെ വിശേഷിപ്പിക്കാന്‍. മൂന്നു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

baby-story_647_020717104408

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രത്യേക വാര്‍ഡിലെത്തിയ ജീവനക്കാരന്‍ കുഞ്ഞിന്റെ കാല്‍ ഒടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡയപ്പര്‍ മാറ്റുന്നതിനിടെയാണ് കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്നത്. കഴിഞ്ഞമാസം 25 നാണ് കുഞ്ഞിന്റെ ജനനം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കുഞ്ഞിനെ റൂര്‍ക്കിയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 28 നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. തുടര്‍ച്ചയായി കരയുകയായിരുന്ന കുഞ്ഞിന്റെ അടുത്തേക്ക് എത്തിയ ഇയാള്‍, ഡയപ്പര്‍ പരിശോധിച്ച ശേഷം കുഞ്ഞിന്റെ കാല്‍പിടിച്ച് തിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കാലൊടിഞ്ഞ കാര്യം രക്ഷിതാക്കളും അറിയുന്നത്. ഇതേത്തുടര്‍ന്ന് കുട്ടികളുടെ വാര്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

 

Leave a Reply

Your email address will not be published.