സംവാദകേരളം

നിഷ്ക്രിയമാണോ കേരളാ പോലീസ്?

radiovok

March 9th, 2017

0 Comments

s115
പൊലീസിനു മേൽ ആഭ്യന്തരവകുപ്പിനുള്ള നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യമാണ് സംസ്ഥാനത്ത് നില നിൽക്കൂന്നതെന്ന് പ്രതിപക്ഷ നേതാക്കൾ.കേരളത്തില്‍ സദാചാരവാദി ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുകയാണെന്നും സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും ഇതിനെല്ലാം കാരണം പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിഷ്ക്രിയത്ത്വമാണെന്നും പ്രതിപക്ഷ നേതാക്കൾ.പൊലീസ് സദാചാര ഗുണ്ടകൾക്ക് ഒത്താശ ചെയ്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. മറൈൻ ഡ്രൈവ് സംഭവത്തിൽ ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകക്കെടുത്തതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു.നിഷ്ക്രിയമാണോ കേരളാ പോലീസ്? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക
കേരളത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടാകുന്ന വീഴ്ച്ചകൾ ആഭ്യന്തര വകുപ്പിന്റെ കൂടി പരാജയമാണ് എന്ന പ്രതിപക്ഷ ആരോപണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.