സംവാദകേരളം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത് എങ്ങനെ?

radiovok

March 11th, 2017

0 Comments

s116

അഞ്ചു സംസ്ഥാനങ്ങളിലെക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ നേട്ടം.യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി തരംഗം.കോൺഗ്രസ്സിനു ആശ്വസിക്കാൻ പഞ്ചാബ് മാത്രം.മണിപ്പൂരിലും ഗോവയിലും കോൺഗ്രസ്സിനു മുൻ തൂക്കം ഉണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമായി ബി ജെ പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോഡിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു.മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി.ബിജെപിയുടെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ വലിയ പിന്തുണയാണ് നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു.പോരാട്ടം തുടരുമെന്ന് കോൺഗ്രസ്സ്.ബിജെപിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയമെന്നും ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നു,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത് എങ്ങനെ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളില്‍  ക്രമക്കേട് നടന്നത് കൊണ്ടാണ് ഉത്തർപ്രദേശിൽ ബി ജെ പി വൻ വിജയം നേടിയതെന്ന ബി എസ് പി നേതാവ് മായാവതിയുടെ ആരോപണത്തിൽ കഴമ്പുണ്ടോ?അതെ എന്ന് ഉത്തരമുള്ളവർ “Yes “എന്നും അല്ലാ എന്നാണെങ്കിൽ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.