സംവാദകേരളം

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത് പക്ഷ പാർട്ടികൾക്ക് സംഭവിച്ചത് എന്ത്?

radiovok

March 14th, 2017

0 Comments

s119

ഒരു കാലത്ത്  ശക്തമായ  സ്വാധീനമുണ്ടായിരുന്ന ഉത്തര്‍പ്രദേശും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നൂറിലേറെ സീറ്റുകളിൽ മത്സരിച്ചിട്ടും ഒന്ന് പോലും വിജയിക്കാൻ ആകാതെ ഇടത് പക്ഷം. യു പി യിൽ  സിപിഐ -80, സിപിഎം -26, സിപിഐ (എംഎൽ )-33 എന്നീ പാര്‍ട്ടികളെക്കൂടാതെ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, എസ് യു സി ഐ എന്നീ കക്ഷികളും ഇടതു കൊടിക്കു പിന്നിൽ അണിനിരന്നുകൊണ്ട് ചില സീറ്റുകളിലേക്ക് മത്സരിച്ചിരുന്നു. ചിട്ടയാർന്ന തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും സംപൂജ്യരാവാൻ തന്നെയായിരുന്നു ഇടത് പാർട്ടികളുടെ വിധി.പഞ്ചാബിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.ഒരിക്കൽ തങ്ങൾക്കും വളക്കൂറുണ്ടായിരുന്ന മണ്ണിൽ നിന്നും എന്തുകൊണ്ടാണ് വേരോടെ പിഴുതെറിയപ്പെട്ടത് എന്നത് ഇടത് പാർട്ടികൾ ഗൌരവത്തോടെ വിലയിരുത്തേണ്ട സാഹചര്യത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത് പക്ഷ പാർട്ടികൾക്ക് സംഭവിച്ചത് എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക സമകാലിക രാഷ്ട്രീയത്തോട് പ്രതികരിക്കാതെ സൈദ്ധാന്തിക പിടിവാശി കാണിക്കുന്നതാണ് ഉത്തരേന്ത്യയിൽ ഇടത് പക്ഷ പാർട്ടികളുടെ സ്വാധീനം നഷ്ടപ്പെടാൻ കാരണം എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.