സംവാദകേരളം

തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം തടയാൻ കഴിയാത്തത് എന്ത് കൊണ്ട്?

radiovok

February 23rd, 2017

0 Comments

s109

കള്ളപ്പണത്തിനെതിരായ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച നോട്ട് നിരോധനം ഫലപ്രദമായില്ല എന്ന സൂചന നൽകി ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുകുന്നു.2012ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പിടികൂടിയതിന്‍െറ പല മടങ്ങ് കള്ളപ്പണമാണ് ഇക്കുറി ഒഴുകിയതെന്ന് കണക്കുകൾ പറയുന്നു. .     ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 109 കോടി രൂപയാണ്;  2012 നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചതിന്‍െറ മൂന്നിരട്ടി വരും ഇത്. . പഞ്ചാബില്‍ പിടികൂടിയത് 58 കോടി രൂപയാണ്.  2012ല്‍ ഇത് 11.51 കോടി മാത്രമായിരുന്നു. അഞ്ചിരട്ടിയാണ് വര്‍ധന.ഉത്തരാഖണ്ഡില്‍ പിടികൂടിയ കള്ളപ്പണത്തിന്‍െറ തോത് മൂന്നിരട്ടിയായി. 2012ല്‍ 1.3 കോടിയാണ് പിടികൂടിയതെങ്കില്‍ ഇക്കുറി 3.38 കോടിയായി ഉയര്‍ന്നു. 2012 ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 ലക്ഷം രൂപയാണ് പിടിച്ചത്. ഇക്കുറി 2.24 കോടി കള്ളപ്പണം പിടികൂടി.  കള്ളപ്പണവും കള്ളനോട്ടും തടയുകയെന്നതാണ് നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തിന്‍െറ മുഖ്യ ലക്ഷ്യമായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കള്ളപ്പണ ഒഴുക്കിനും കുറവില്ല എന്നത്  നോട്ടുനിരോധനം ഫലപ്രദമായില്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം തടയാൻ കഴിയാത്തത് എന്ത് കൊണ്ട്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.സമൂലമായ സാമൂഹിക സാമ്പത്തിക പരിഷ്ക്കാരം നടത്താതെ കള്ളപ്പണം തടയാൻ കഴിയില്ല എന്നതിന്റെ തെളിവാണ് യു പി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.