സംവാദകേരളം

തമിഴ്നാട് ഭരിക്കേണ്ടത് ആര്?

radiovok

February 11th, 2017

0 Comments

s101

തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതി സങ്കീർണ്ണമായി തുടരുന്നതിനിടെ കൂടുതൽ നേതാക്കൾ ശശികല പക്ഷത്ത് നിന്നും പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറി.വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും നാമക്കല്‍ എംപി പിആര്‍ സുന്ദരവുമാണ് ഏറ്റവും ഒടുവില്‍ പനീര്‍ശെല്‍വം പക്ഷത്തെത്തിയത്.  അതിനിടെ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിലുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ രംഗത്ത്. തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരെ ഹാജരാക്കാന്‍ ഗവര്‍ണറോട് സമയം ചോദിച്ച ശശികല പനീര്‍ശെല്‍വത്തിന്‍റെ രാജി സ്വീകരിച്ചിട്ട് ദിവസങ്ങളായെന്നും ജനാധിപത്യം സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനം ഉടന്‍ തന്നെ ഗവര്‍ണര്‍ കൈകൊള്ളുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, തമിഴ്നാട് ഭരിക്കേണ്ടത് ആര്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.വ്യക്തി അധിഷ്ടമായ രാഷ്ട്രീയം ജനാധിപത്യത്തിനു പോറലേൽപ്പിക്കും എന്ന നിരീക്ഷണത്തോട്  യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.