VOK News

ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

radiovok

January 29th, 2017

0 Comments

n7

ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്. ‘ തീവ്രവാദത്തില്‍, യുദ്ധത്തില്‍ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങള്‍ ഏതുമതവിശ്വാസിയായാലും കനേഡിയന്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം’ എന്നാണ് ട്രൂഡോയുടെ ട്വീറ്റ്. 2015ല്‍ ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഒരു സിറിയന്‍ കുട്ടിയെ സ്വാഗതം ചെയ്യുന്ന ചിത്രവും ട്രൂഡോ പോസ്റ്റു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കാനഡയിലേക്ക് 39,000ത്തിലേറെ സിറിയന്‍ അഭയാര്‍ത്ഥികളാണ് കടന്നുവന്നത്.

Leave a Reply

Your email address will not be published.