സംവാദകേരളം

ടി.പി.സെൻകുമാറിനെ മാറ്റിയതിലെ രാഷ്ട്രീയം എന്ത്?

radiovok

March 6th, 2017

0 Comments

s113
ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. . മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ എന്നും സംസ്ഥാന സർക്കാരിനോട് കോടതി.വ്യക്തിപരമായ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ മാറ്റിയതെന്നും ഇത് ഗൌരവമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, സത്യവാങ്മൂലം നൽകാനും സർക്കാറിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി: ടി.പി. സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഡിജിപിമാര്‍ക്ക് തുര്‍ച്ചയായി രണ്ട് വര്‍ഷത്തെ കാലവധി നല്‍കണമെന്നും സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ സ്റ്റെയ്റ്റ് സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കണമെന്നുമുള്ള പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വാദിച്ചു.സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. സംസ്ഥാന നിയമത്തിലില്ല എന്ന കാരണം പറഞ്ഞ് സുപ്രീംകോടതി ഉത്തരവുകള്‍ പാലിക്കാതിരിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ജിഷ വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്ന കാരണമാണ് പറയുന്നതെങ്കില്‍ അധികാരത്തിലെത്തിയ ശേഷം നടന്ന 9 രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി രാജിവെക്കുമോ എന്നും സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചോദിച്ചു. സിപിഎമ്മിന്റെ പകപോക്കലാണ് സർക്കാരിന്റെ തീരുമാനത്തിനു കാരണമെന്ന് ഹർജിയിൽ സെൻകുമാർ ആരോപിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധം, അരിയിൽ ഷുക്കൂർ വധം, കതിരൂർ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നാണ് സെൻകുമാർ ഹർജിയിൽ ഉയർത്തിയ ആരോപണം.കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാർ ആരോപിച്ചിരുന്നു,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ടി.പി.സെൻകുമാറിനെ മാറ്റിയതിലെ രാഷ്ട്രീയം എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.
വ്യക്തിപരമായ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളാ ഡിജിപിയായിരുന്ന ടി.പി.സെൻകുമാറിനെ മാറ്റിയതെന്നും ഇത് ഗൌരവമായി പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ  “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.