സംവാദകേരളം

ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ആര് പറയുന്നതാണ് ശരി?

radiovok

April 8th, 2017

0 Comments

s139
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടതു നേതാക്കള്‍ ഓര്‍ക്കണം.ഇക്കാര്യത്തില്‍ സിപിഐ നിലപാടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ജിഷ്ണു കേസിൽ സി.പി.എമ്മിനുള്ളിലും സി.പി.ഐക്കുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാതലത്തിലാണ് കാരാട്ടിന്റെ ഇടപെടൽ.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ജിഷ്ണു കേസിൽ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ആര് പറയുന്നതാണ് ശരി“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “പോലീസ് ജിഷ്ണുവിന്റെ അമ്മയോട് കാണിച്ചത് പരാക്രമമാണ്“ എന്ന എം.എ.ബേബിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.