സംവാദകേരളം

ജല ലഭ്യത ഉറപ്പ് വരുത്താൻ വ്യക്തികൾ എന്ത് ചെയ്യണം?

radiovok

March 22nd, 2017

0 Comments

s126

ജല യുദ്ധത്തിനു വഴിവെക്കാതിരിക്കാൻ ജല സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. പാഴ്ജലം പുനരുപയോഗിക്കുക എന്ന മുദ്രാവാക്യമാണ് ഇക്കുറി ജലദിനത്തില്‍ ഐക്യരാഷ്‌ടട്ര സഭ മുന്നോട്ടുവെയ്‌ക്കുന്നത്.ശുദ്ധജലം കിട്ടാക്കനിയാകുന്ന  അവസ്ഥ വിദൂരമല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യരാഷ് ട്രസഭ.  2030 ആകുമ്പോഴേക്കും മനുഷ്യന് ഉപയോഗിക്കാവുന്ന ശുദ്ധജലത്തിന്റെ ലഭ്യത പകുതിയില്‍ താഴെയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. . ഇന്ന് ലോകത്തില്‍ പത്തില്‍ എട്ടു പേ‍ര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പറയാനുള്ളത്.ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോകയുദ്ധമെന്ന് ആവര്‍ത്തിക്കുമ്പോള്‍ ആ യുദ്ധഭീതിയെ തടയാന്‍ നാം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, ജല ലഭ്യത ഉറപ്പ് വരുത്താൻ വ്യക്തികൾ എന്ത് ചെയ്യണം? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ജലസ്രോതസ്സുകൾ സംരക്ഷിച്ച് സന്തുലിത ജല വിതരണം ഉറപ്പ് വരുത്താൻ നിയമ നിർമ്മാണം നടത്തണം എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.