സംവാദകേരളം

ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തേണ്ടത് എങ്ങനെ?

radiovok

December 6th, 2016

0 Comments

s94

മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ തേങ്ങി തമിഴകം. പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരം ഒരുനോക്ക് കാണാനായി രാജാജി ഹാളിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങൾ.ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ്നാട്  നിശ്ചലമായി. . പെട്ടികടകൾ പോലും തുറന്ന് പ്രവർത്തിക്കാതെ അമ്മക്ക് ആദരവ് അർപ്പിച്ച് തമിഴ് മക്കൾ.രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഖാചരണം.ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ രാഷ്ട്രീയനേതാവായിരുന്നു ജയലളിത.ജനങ്ങളോട് അടുത്തിടപഴകിയില്ലെങ്കിലും ജനമനസുകളില്‍ ഒരു വിഗ്രഹമായി മാറിയ രാഷ്ട്രീയ ജീവിതത്തിനാണ് ജയലളിതയുടെ അന്ത്യത്തോടെ തിരശീല വീഴുന്നത്.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തേണ്ടത് എങ്ങനെ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.തമിഴ് നാടിന്റെ പുരട്ചി തലൈവി എന്ന് അറിയപ്പെട്ടിരുന്ന ജയലളിതയുടെ വിയോഗത്തിൽ നിങ്ങളുടെ അനുശോചന സന്ദേശങ്ങൾ 00971526271785 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.