സംവാദകേരളം

ജനങ്ങൾക്ക് ഗുണകരമല്ലാത്ത കോളകളോടുള്ള സർക്കാരിന്റെ നിലപാട് എന്ത്?

radiovok

March 16th, 2017

0 Comments

s121

സംസ്ഥാനത്ത് പെപ്‌സി കോള ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഉയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി. കോള ഉത്പന്നങ്ങള്‍ ഒറ്റയടിക്ക് നിരോധിക്കുന്നതിനെതിരെ വ്യാപാരികള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനിൽക്കെയാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ അടക്കമുള്ള ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് ആവശ്യം ഉന്നയിച്ചത്. കടുത്ത വേനലില്‍ നാടു പൊള്ളുമ്പോഴും ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന ജല ചൂഷണത്തില്‍ പ്രതിഷേധിച്ചാണ് കോള ഉത്പന്നങ്ങളുടെ വില്‍പന ബഹിഷ്‌കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വ്യാപാരികള്‍ സഹകരിക്കുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പെപ്‌സി കോള ഉത്പന്നങ്ങള്‍ വാങ്ങില്ല, വില്‍ക്കില്ല എന്ന പ്രഖ്യാപനവുമായി വ്യാപാരികള്‍ മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ഉത്പന്നങ്ങളുടെ വില്‍പന നിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തിലും നടപടി വേണം എന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.കോള കമ്പനിയുടെ അനിയന്ത്രിതമായ ജലചൂഷണത്തിനെതിരെ പല ജില്ലകളിലും വന്‍ പ്രതിഷേധങ്ങള്‍ നിലവിലുണ്ട്.കോള കമ്പനിയുടെ അനിയന്ത്രിതമായ ജലചൂഷണത്തിനെതിരെ പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിലടക്കം വന്‍ പ്രതിഷേധങ്ങള്‍ നിലവിലുണ്ട്. ഇവിടെ നിന്ന് മാത്രം കമ്പനി പ്രതിദിനം ആറരലക്ഷം ലിറ്റര്‍ വെള്ളമൂറ്റുന്നുണ്ടെന്നാണ് കണക്ക്. വരള്‍ച്ച കണക്കിലെടുത്ത് ജലത്തിന്റെ ഉപയോഗം 75 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബഹിഷ്‌കരണ തീരുമാനവുമായി വ്യാപാരികള്‍ മുന്നോട്ട് പോകുന്നത്.ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ലഹരി വസ്തുക്കളുടെ പട്ടികയില്‍ പെടുത്തി നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്.തമിഴ്നാട്ടിൽ ഈ മാസം ഒന്ന് മുതൽ കോളാ ഉൾപ്പന്നങ്ങളുടെ വിൽപ്പന വ്യാപാരികൾ നിർത്തിയിരുന്നു. . തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷൻ, തമിഴ്‌നാട് വണികർ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളെടുത്ത കടുത്ത തീരുമാനത്തിന് മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാ‍ലെയാണ് കേരളത്തിൽ കോള ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഉയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,ജനങ്ങൾക്ക് ഗുണകരമല്ലാത്ത കോളകളോടുള്ള സർക്കാരിന്റെ നിലപാട് എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.സംസ്ഥാനത്ത് പെപ്‌സി കോള ഉത്പന്നങ്ങള്‍ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തണം എന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യത്തോട് യോജിക്കുന്നുവോ?. യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക

Leave a Reply

Your email address will not be published.