സംവാദകേരളം

ഖേദപ്രകടനം നടത്തിയത് കൊണ്ട് തീരുന്നതാണോ മന്ത്രി എം.എം.മണിയുടെ പരാമർശങ്ങൾ?

radiovok

April 23rd, 2017

0 Comments

s143

മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം.എം മണി. സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമായി നടന്നിരുന്നവരാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരെന്ന് മണി പറഞ്ഞു.മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ രംഗത്ത് വന്നു. തോട്ടം തൊഴിലാളികളെ അപമാനിച്ച മണി മാപ്പുപറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.മണിയെ തള്ളി മുഖ്യമന്ത്രിയും സി.പി.എം-സി.പി.ഐ നേതാക്കളും രംഗത്ത് വന്നു.ഇതോടെ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മണിയും രംഗത്ത് വന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ഖേദപ്രകടനം നടത്തിയത് കൊണ്ട് തീരുന്നതാണോ മന്ത്രി എം.എം.മണിയുടെ പരാമർശങ്ങൾ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “അധിക്ഷേപകരമായ പരാമർശം നടത്തുന്ന എം.എം.മണിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കണം”എന്ന പ്രതിപക്ഷ ആവശ്യത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.