സംവാദകേരളം

കോൺഗ്രസ്സ് ഇനി ചെയ്യേണ്ടത് എന്ത്?

radiovok

March 13th, 2017

0 Comments

s118
ഇന്ത്യയെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമീപകാലത്തെ തിരഞ്ഞെടുപ്പ് തോൽ വികൾക്ക് മുന്നിൽ പകച്ച് നിൽക്കുന്നു.  130 വര്‍ഷം പിന്നിട്ട് ഇന്നും സജീവമായി നിലനില്‍ക്കുന്നു എന്ന് പാർട്ടിക്ക് അവകാശപ്പെടാമെങ്കിലും ജന മൻസ്സുകളിൽ നിന്നും കോൺഗ്രസ്സ് അകലുകയാണോ?മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട് പോലും സർക്കാർ രൂപീകരിക്കാനാകാതെ കോൺഗ്രസ്സ്. ഒരു കാലത്ത് യു പി അടക്കി വാണിരുന്ന കോണ്‍ഗ്രസിന് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് വെറും ഏഴു സീറ്റ്. എന്നാൽ സമാജ്വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തെ ഇതിന്‍െറ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറല്ല. ഈ സഖ്യം ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട് എന്നനിലയില്‍ കൂടിയാണ് കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ ലോക്സഭ മണ്ഡലങ്ങളായ റായ്ബറേലി, അമത്തേി എന്നിവിടങ്ങളിലും ബി.ജെ.പി മേധാവിത്തം ഉറപ്പിച്ചത് കോണ്‍ഗ്രസിനെ കടുത്ത ഉത്കണ്ഠയിലാക്കുന്നുമുണ്ട്.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,കോൺഗ്രസ്സ് ഇനി ചെയ്യേണ്ടത് എന്ത്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക ആദർശത്തിലൂന്നിയ പുനസംഘടന കൊണ്ട് മാത്രമെ കോൺഗ്രസ്സിനു ഇനി തിരിച്ച് വരവ് സാധ്യമാകു എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.