സംവാദകേരളം
കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം നൽകുന്ന സന്ദേശമെന്ത്
ശിക്ഷാ ഇളവിന് കൊടും കുറ്റവാളികളുടെ പട്ടികയുമായി സംസ്ഥാന ജയില്‍ വകുപ്പ്. ലിസ്റ്റില്‍ ടിപി വധക്കേസില്‍ പെട്ടവര്‍ മുതല്‍ ചന്ദ്രബോസ് വധക്കേസ് പ്രതി വരെ.1911 പ്രതികളുടെ പേരുള്ള പട്ടികയാണ് ജയിൽവകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം നൽകുന്ന സന്ദേശമെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “ടിപി വധക്കേസ് പ്രതികളെ ജയിലിൽ നിന്നും പുറത്തുവിടാനുള്ള സർക്കാർ നീക്കം നീചമായ കൊലക്കുള്ള പ്രത്യുപകാരം”എന്ന കെ.കെ.രമയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കുക