സംവാദകേരളം

കേരളാ പോലീസ് എന്താണ് ഇങ്ങനെ പെരുമാറുന്നത്?

radiovok

April 5th, 2017

0 Comments

s137

പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതിൽ വ്യാപക പ്രതിഷേധം. പൊലീസ് ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.അതേസമയം പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു . പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നും പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “കേരളാ പോലീസ് എന്താണ് ഇങ്ങനെ പെരുമാറുന്നത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “പോലീസ് തലപ്പത്തുനിന്നും ലോകനാഥ് ബഹ്റയെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യത്തോട് നിങ്ങൾ യോജിക്കുന്നുവോ“…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.