സംവാദകേരളം

കുറ്റവാളികളെ മോചിപ്പിക്കാനുള്ള എൽ ഡി എഫ് സർക്കാരിന്റെ നടപടി ശരിയോ?

radiovok

February 20th, 2017

0 Comments

s106

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കേരളത്തിലെ പല ജയിലുകളിലായി കഴിയുന്ന 1850 കുറ്റവാളികളെ മോചിപ്പിക്കാനുള്ള ഇടത് മുന്നണി സർക്കാരിന്റെ നീക്കം വിവാദമാകുന്നു. തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിൽ ഗവര്‍ണ്ണര്‍ വിശദീകരണം ചോദിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍  തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട്  കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ രംഗത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ക്വട്ടേഷന്‍-ഗുണ്ടാ-മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരികയും ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് സമാന കുറ്റകൃത്യങ്ങള്‍ക്ക് ഉൾപ്പടെ ശിക്ഷിക്കപ്പെട്ടവരെ രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരില്‍ മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് വി എം സുധീരൻ. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ലഹരികടത്ത് നടത്തുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമഭേദഗതി വേണം എന്ന അഭിപ്രായം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നിലവിലുള്ള നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കുന്നു എന്നത് ഏറെ വിചിത്രമാണെന്നും വളരെ തെറ്റായ സന്ദേശമാണ് ഇതുവഴി സര്‍ക്കാര്‍ നല്‍കുന്നതെന്നും സുധീരൻ ആരോപിക്കുന്നു,ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു,കുറ്റവാളികളെ മോചിപ്പിക്കാനുള്ള എൽ ഡി എഫ് സർക്കാരിന്റെ  നടപടി ശരിയോ?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.തടവില്‍കഴിയുന്ന കൊടും കുറ്റവാളികളെ സ്വതന്ത്രമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം  കുറ്റവാളികള്‍ക്കും ക്വട്ടേഷന്‍-ഗുണ്ടാസംഘങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനമായി തീരും എന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.