സംവാദകേരളം

കശ്മീർ സംഘർഷത്തിന് പരിഹാരമില്ലെ?

radiovok

July 17th, 2016

0 Comments

95
കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന് അറുതിയായില്ല. ജനജീവിതം ദുസ്സഹമായി തുടരുകയാണ്.സംഘർഷം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും 10 ജില്ലകളിൽ ഇപ്പോഴും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടെ മേഖലയിൽ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും പത്രക്കെട്ടുകള്‍ കണ്ടുകെട്ടുകയും നിരവധി തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു,
“കശ്മീർ സംഘർഷത്തിന് പരിഹാരമില്ലെ“?
ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.

Leave a Reply

Your email address will not be published.