സംവാദകേരളം

എസ് എഫ് ഐ ക്യാമ്പസുകളിൽ ഏകാധിപത്യം നടപ്പിലാക്കുന്നത് എന്തിന്?

radiovok

February 12th, 2017

0 Comments

s102

ക്യാമ്പസുകളിൽ എസ് എഫ് ഐ അതിക്രമം നടത്തുന്നു എന്ന് വ്യക്തമാക്കി വ്യാപക പരാതിയും പ്രതിഷേധവും.യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാലൊടിഞ്ഞ സൈക്ലിങ് താരം കൂടിയായ അജ്മല്‍ എന്ന ബിരുദ വിദ്യാര്‍ഥി കരിയര്‍ തന്നെ അവസാനിച്ച സ്ഥിതിയിൽ.ക്യാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് കെ പി സിസി പ്രസിഡന്‍റ് വി എം സുധീരന്‍. യൂനിവേഴ്സിറ്റി കോളജിലെയും മടപ്പള്ളി കോളജിലെയും സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. അക്രമികളായ എസ് എഫ് ഐ കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും സുധീരൻ.യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും യുവാവിനും നേരെയുണ്ടായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തെ രൂക്ഷമായി അപലപിച്ച് എഐഎസ്എഫും  രംഗത്ത്.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഫാസിസ്റ്റ് ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എസ്എഫ്‌ഐ യാതൊരു നടപടിയും എടുത്തിരുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍.സദാചാര പോലീസിന്റെ രൂപത്തിലും, മസിൽ പവറിന്റെ വക്താക്കളായും എസ്.എഫ്.ഐയിലെ കുട്ടികൾ പല കാമ്പസുകളിൽ രംഗത്തു വരുന്നുണ്ടെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, എസ് എഫ് ഐ ക്യാമ്പസുകളിൽ ഏകാധിപത്യം നടപ്പിലാക്കുന്നത് എന്തിന്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടന ക്രിമിനൽ സംഘമായി മാറിയെന്ന കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരന്റെ അഭിപ്രായത്തോട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.