സംവാദകേരളം

എം.എം.ഹസന്റെ നേതൃത്വം കോൺഗ്രസിൽ മാറ്റം ഉണ്ടാക്കുമോ?

radiovok

March 26th, 2017

0 Comments

s129

അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെ.പി.സി.സിയുടെ താൽകാലിക പ്രസിഡന്റായി എം.എം.ഹസൻ ചുമതലയേറ്റു. വിഭാഗീയതയുടെ ലാഞ്ചന പോലുമില്ലാതെ പാർട്ടിയെ നയിക്കുകയാണ് തന്റെ മുന്നിലുള്ള ദൗത്യമെന്ന് സ്ഥാനമേറ്റെടുത്ത് കൊണ്ട് ഹസൻ പറഞ്ഞു.യു.ഡി.എഫിനെ ശക്തിപ്പെടുത്തും.ഇതിന്റെ ആദ്യ പടിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഹസൻ പറഞ്ഞു.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “എം.എം.ഹസന്റെ നേതൃത്വം കോൺഗ്രസിൽ മാറ്റം ഉണ്ടാക്കുമോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. കെ.പി.സി.സിയുടെ അമരത്തേക്ക് വരേണ്ടിയിരുന്നത് എം.എം.ഹസനായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ…? ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവെങ്കിൽ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.