സംവാദകേരളം

ഇ അഹമ്മദിന്റെ മരണം മറച്ച് വെച്ചത് എന്തിന്?

radiovok

February 6th, 2017

0 Comments

s98

മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം കേന്ദ്ര സര്‍ക്കാര്‍ മറച്ച് വെച്ചുവെന്നരോപിച്ച് പാർലമെന്റിനു അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. എം പിയുടെ മരണം മറച്ച് വെച്ചതെന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ‌ ആവശ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതിയെ സമീപിപ്പിക്കാനും മുസ്ലീം ലീഗ് ആലോചിക്കുന്നു. കഴിഞ്ഞ ജനുവരി 31ന് പാര്‍ലമെന്റെില്‍ കുഴഞ്ഞ് വീണ ഇ അഹ്മദിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നും, ഫെബ്രുവരി ഒന്നിന് ബജറ്റവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് മരണ വിവരം മറച്ച് വെക്കുകയായിരുന്നുവെന്നുമാണ് ആരോപണം  ഉയർന്നിരിക്കുന്നത്.അതിനിടെ  മതപരമായ ആചാരങ്ങള്‍ പ്രകാരമുള്ള സത്യവാചകം ഇ അഹമ്മദിന് ചൊല്ലി കൊടുക്കുന്നതിനും ആശുപത്രി അധികൃതര്‍ ഒരു ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി മക്കൾ വെളിപ്പെടുത്തി. മെഡിക്കല്‍ എത്തിക്സിന് ചേരാത്ത പ്രവര്‍ത്തികള്‍ക്കെല്ലാം ന്യായീകരണമായി ഡോക്ടര്‍മാരുടെ മറുപടി, ഉന്നതതല നിര്‍ദേശം ഉണ്ടെന്ന വാദമായിരുന്നുവെന്നും ഇ അഹമ്മദിന്റെ  മകള്‍ ഡോ ഫൌസിയയും വ്യക്തമാക്കുന്നു.ഈ സന്ദർഭത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, ഇ അഹമ്മദിന്റെ മരണം മറച്ച് വെച്ചത്  എന്തിന്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.ഇ അഹമ്മദ് എം പിയുടെ മരണ വിവരം മറച്ച് വെച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഏകാധിപത്യ ഭരണകൂടത്തിന്റെ ശൈലിയാണ് എന്ന നിരീക്ഷണത്തൊട് യോജിക്കുന്നുവോ?യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.