സംവാദകേരളം

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കേണ്ടതുണ്ടോ?

radiovok

April 4th, 2017

0 Comments

s136

ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ തിരിമറിയും കൃത്രിമവും കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരിക്കുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് വീഴുന്ന രീതിയിൽ യന്ത്രം ക്രമീകരിച്ചിരിക്കുന്നുവെന്നാണ് പരാതി.ഈ ആരോപണത്തിന് ബലം നൽകുന്ന തരത്തിൽ മധ്യപ്രദേശിലെ ഉപതെരെഞ്ഞെടുപ്പിനായി കൊണ്ട് വന്ന യന്ത്രങ്ങളിൽ കൃത്രിമത്വം ഉണ്ടെന്ന് തെളിയിക്കുന്ന വാർത്തകൾ ദ്രിശ്യങ്ങൾ സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു.സർക്കാറും ഇലക്ഷൻ കമീഷനും ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ ഇപ്പോഴും സംശയത്തിലാണ്.ഈ സാഹചര്യത്തിൽ സംവാദകേരളം ഇന്നന്വേഷിക്കുന്നു, “ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ സംശയിക്കേണ്ടതുണ്ടോ“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ഉയർന്ന് വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ട്“ ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.