സംവാദകേരളം

ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ നയമെന്ത്?

radiovok

April 2nd, 2017

0 Comments

s134

കേരളത്തിൽ ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ. കൂടുതലും നിർമ്മാണ മേഖലകളിലും ഫാക്ടറികളിലുമാണ് ഇവർ തൊഴിലെടുക്കുന്നത്.തൊഴിലിടങ്ങളില്‍ മിനിമം കൂലി അടക്കമുള്ള കാര്യങ്ങള്‍ ഇവർക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. കൂടാതെ കനത്ത തൊഴിൽ ചൂഷണത്തിനും ഇവർ ഇരകളാകുന്നു. ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ നയമെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക “കുറ്റകൃത്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പ്രതികളാക്കുന്ന പ്രവണത വര്‍ദ്ധിച്ച് വരുകയാണ്“ എന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ കഴമ്പുണ്ടോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.

Leave a Reply

Your email address will not be published.