സംവാദകേരളം
ആധാറിലെ ദുരൂഹത നീങ്ങാത്തതെന്ത്?
വ്യക്തികളുടെ വിവരശേഖരണത്തിനുള്ള സംവിധാനമായ ആധാറുമായ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നനിടെ ജാര്‍ഖണ്ഡില്‍ പത്തുലക്ഷത്തിലേറെ പേരുടെ ആധാര്‍ വിവരങ്ങള്‍ ചോർന്നു.ലക്ഷക്കണക്കിന് പെന്ഷന് ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.പെന്ഷന് അക്കൌണ്ടുകളില്‍ നടന്ന പണമിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.ഇതിനിടെ കേരളത്തിലും പെൻഷൻ വെബസൈറ്റിലൂടെ 35 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നതായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.ഈ സാഹചര്യത്തിൽ സംവാദ കേരളം ഇന്നന്വേഷിക്കുന്നു, “ആധാറിലെ ദുരൂഹത നീങ്ങാത്തതെന്ത്“…? ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക. “സുപ്രീം കോടതിയുടെ നിയന്ത്രണങ്ങളുണ്ടായിട്ടും കേന്ദ്രസർക്കാർ സാമൂഹിക സുരക്ഷാ പെൻഷനുകൾക്ക് ആധാറുമായി മുന്നോട്ട് പോകുന്നത് പ്രതിപക്ഷം ദുർബലമായത് കൊണ്ടാണ്“ എന്ന ആക്ഷേപത്തോട് നിങ്ങൾ യോജിക്കുന്നുവോ…? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കുക.