സംവാദകേരളം

അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്ത് കൊണ്ട്?

radiovok

February 22nd, 2017

0 Comments

s108

മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചതോടെ അന്ധവിശ്വാസങ്ങളുടെ പേരിൽ മരണങ്ങൾ ആവർത്തിക്കുന്നതിന്റെ ആശങ്കയിൽ കേരളം. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഷമീനയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മരിച്ചത്. മന്ത്രവാദത്തിനു നേതൃത്വം നല്‍കിയിരുന്ന കുറ്റ്യാടി അടുക്കത്ത് സ്വദേശി നജ്മയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. വിവാഹ മോചിതയായ ഷമീന പുനര്‍വിവാഹം വൈകുന്നതിനുള്ള പരിഹാരം തേടിയാണ് നാദാപുരം പുറമേരിയില്‍ മന്ത്രവാദ ചികിത്സ നടത്തുന്ന നജ്മയെ സമീപിച്ചത്. തുടര്‍ന്ന് നടന്ന പൂജക്കിടെ തീ ശരീരത്തിലേക്ക് പടര്‍ന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.സംസ്ഥാനത്ത് ആന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചൂഷണങ്ങളും മരണങ്ങളും തുടർകഥയാകുന്ന സാഹചര്യത്തിൽ സംവാദകേരളം ഇന്ന് അന്വേഷിക്കുന്നു, അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്ത് കൊണ്ട്?ശ്രോതാക്കൾക്ക് പ്രതികരിക്കാൻ വിളിക്കാം 600549996 എന്ന നമ്പറിലേക്ക്, യു എ ഇക്ക് പുറത്തുനിന്നും വിളിക്കുന്നവർ 00971 എന്ന കോഡ് കൂടി ചേർക്കുക.മതത്തിനുള്ളിലെ അന്ധവിശ്വാസം ഇല്ലാതാക്കാൻ മത സാമൂഹിക സംഘടനകൾ കൂടുതൽ ശാസ്ത്രീയമായ ബോധവൽക്കരണം നടത്തണം എന്ന നിരീക്ഷണത്തോട് യോജിക്കുന്നുവോ? യോജിക്കുന്നവർ “Yes “എന്നും വിയോജിക്കുന്നവർ “No “എന്നും ടൈപ്പ് ചെയ്തു 00971 526 271 785 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published.