VOK News

അധിക ധനസഹായത്തിനുള്ള കെ.എസ്​.ആർ.ടി.സിയുടെ അപേക്ഷ സർക്കാർ തള്ളി

radiovok

July 17th, 2016

0 Comments

ksrtc-super-fast-bus
തിരുവനന്തപുരം: പെൻഷൻ നൽകുന്നത്​ അധിക ധനസഹായം ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി നൽകിയ അപേക്ഷ സർക്കാർ തള്ളി. നിലവിലുള്ള വിഹിതത്തിൽ കൂടുതൽ തുക നൽകാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പെൻഷൻ മുടങ്ങി. കോര്‍പറേഷ​െൻറ വിഹിതമായ 20 കോടിരൂപ ട്രഷറിയില്‍ അടച്ചെങ്കിലും സര്‍ക്കാര്‍ വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പെന്‍ഷന്‍ കൊടുക്കാന്‍ 55 കോടിരൂപയാണ്​ വേണ്ടത്​. സർക്കാർ 20 കോടി നൽകിയാലും ശേഷിക്കുന്ന 15 കോടി രൂപ കണ്ടെത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല.

പെൻഷൻ നൽകുന്നതിന് കൂടുതൽ ധനസഹായം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയാണ് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നൽകിയത്. പ്രവർത്തന മൂലധനത്തിനായി അടിക്കടി സർക്കാരിനെ സമീപിക്കരുതെന്നും പെൻഷൻ നൽകാൻ കോർപസ് ഫണ്ട് അടിയന്തരമായി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.